01:14am 07 November 2026
NEWS
ആല്‍ഫ കൊല്ലം സെന്‍റര്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം
20/02/2025  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആല്‍ഫ കൊല്ലം സെന്‍റര്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം

കൊല്ലം:  ആല്‍ഫ കൊല്ലം സെന്‍ററില്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം നടത്തി. റോട്ടറി ക്ലബ് ഓഫ് കൊയ്ലോണ്‍ ഹെറിറ്റേജ്  ക്ലബിനുവേണ്ടി പ്രസിഡന്‍റ് ഡോ. കെ. അനിരുദ്ധന്‍, റോട്ടറി ഡിസ്ട്രിക്ട് 3211 അസിസ്റ്റന്‍റ് ഗവര്‍ണര്‍ അജിത്കുമാര്‍, മുന്‍ അസിസ്റ്റന്‍റ് ഗവര്‍ണര്‍ സലിം നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് ആല്‍ഫ കൊല്ലം സെന്‍റര്‍ സെക്രട്ടറി ബിന്ദു സാജന്‍, ട്രഷറര്‍ ശ്രീദേവി എന്നിവര്‍ക്ക് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. 

റോട്ടറി ക്ലബ് സെക്രട്ടറി സതീഷ് ചന്ദ്രന്‍, സര്‍വീസ് പ്രോജക്ട് ചെയര്‍മാന്‍ സുരബാനു, മുന്‍ പ്രസിഡന്‍റുമാരായ ജ്യോതിഷ്, ഹെന്‍റി ബര്‍ണാര്‍ഡ് ലോപസ്, മെംബര്‍ ആല്‍വിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആല്‍ഫ എസ്.എ.പി.സി. കൊല്ലം കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ ഐശ്വര്യ ജയ, കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ അക്ഷയ് ബാബു, ആല്‍ഫ കൊല്ലം സെന്‍റര്‍ ഭാരവാഹികളായ ഷാജഹാന്‍, സുധീര്‍, സിദ്ധാര്‍ത്ഥന്‍, അനിത, ഫിസിയോതെറാപ്പിസ്റ്റ് അലീന ആര്‍. ഹാബേല്‍, സിസ്റ്റര്‍മാരായ ജിഷ ലതീഷ്, അഞ്ജന രാജു തുടങ്ങിയവര്‍ പങ്കെടുത്തു.     

25,000 രൂപ നല്‍കി പേഷ്യന്‍റ് കെയര്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നവരെയാണ് സെന്‍റര്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായി പരിഗണിക്കുന്നത്. 

ഫോട്ടോ ക്യാപ്ഷന്‍ : ആല്‍ഫ കൊല്ലം സെന്‍ററില്‍ നടന്ന പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം 25,000 രൂപയുടെ ചെക്ക് റോട്ടറി ക്ലബ് ഓഫ് കൊയ്ലോണ്‍ ഹെറിറ്റേജ്  ക്ലബിനുവേണ്ടി പ്രസിഡന്‍റ് ഡോ. കെ. അനിരുദ്ധന്‍, റോട്ടറി ഡിസ്ട്രിക്ട് 3211 അസിസ്റ്റന്‍റ് ഗവര്‍ണര്‍ അജിത്കുമാര്‍, മുന്‍ അസിസ്റ്റന്‍റ് ഗവര്‍ണര്‍ സലിം നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ആല്‍ഫ കൊല്ലം സെന്‍റര്‍ സെക്രട്ടറി ബിന്ദു സാജന്‍, ട്രഷറര്‍ ശ്രീദേവി എന്നിവര്‍ക്ക് കൈമാറിക്കൊണ്ട് നടത്തിയപ്പോള്‍.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img